കരിപ്പൂർ വിമാനത്താവളം വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാർ; മുഖ്യമന്ത്രി

കരിപ്പൂർ വിമാനത്താവളം വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാരെന്ന് മുഖ്യമന്ത്രി. നവകേരള സദസിനിടയിൽ കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനസർക്കാർ വിമാനത്താവളത്തിനായി പതിന്നാലര ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 64 കുടുംബങ്ങളുടെ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. ഹജ്ജ് യാത്രക്കാർ ഏറ്റവും കൂടുതലുള്ളത് കരിപ്പൂർ നിന്നാണ്. അതുകൊണ്ടു തന്നെ ടെണ്ടർ നടപടികൾ പുർത്തിയാക്കി വികസന പ്രവർത്തനം എത്രയും വേഗം ആരംഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് നടപ്പിലാക്കിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സംസ്ഥാന സർക്കാരിന് നൽകാതെ കേന്ദ്രസർക്കാർ സ്വകാര്യ കമ്പനിക്ക് നൽകുകയാണുണ്ടായത്. കേരളത്തിലുള്ള എത് പൊതു മേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കുമ്പോൾ എറ്റെടുക്കാൻ സംസ്ഥാനം തയ്യാറാണ്. കണ്ണൂർ വിമാനത്താവളവും വികസിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: പ്രാദേശിക സര്‍ക്കാരിനോടുള്ള മികച്ച സമീപനം വികസനത്തിന് വഴിവെക്കുന്നു: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here