അട്ടിമറിനീക്കവുമായി കേന്ദ്രം; 11 വർഷമായി റെയിൽവേയിൽ റഫറണ്ടം ഇല്ല

റെയിൽവേ ജീവനക്കാരുടെ സംഘടനകൾക്ക്‌ അംഗീകാരം നൽകുന്ന റഫറണ്ടം അട്ടിമറിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. തൊഴിൽകോഡ്‌ നിയമമാകുന്നതുവരെ റഫറണ്ടം അനന്തമായി നീട്ടുന്നതിന്റെ കാരണം സ്വകാര്യവൽക്കരണം, നിയമനനിരോധനം എന്നിവയ്‌ക്കെതിരെ വർധിച്ചുവരുന്ന തൊഴിലാളി പ്രതിഷേധം ഇല്ലാതാക്കാനും മാനേജ്‌മെന്റിൽ തൊഴിലാളി പ്രതിനിധികളുടെ സമ്മർദം ഒഴിവാക്കാനുമാണ്‌. ഇതിനുമുമ്പ്‌ 2013 ലാണ്‌ റഫറണ്ടം നടന്നത്‌. പിന്നീട്‌ 2019ൽ നടത്തേണ്ട റഫറണ്ടം കോവിഡിന്റെ പശ്‌ചാത്തലത്തിൽ നീട്ടുകയും ചെയ്തു. പിന്നീട്‌ നടത്താൻ തയ്യറായതുമില്ല.

ALSO READ: അര്‍ഹരായവര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കും, അതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

ഈ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ തൊഴിലാളി സംഘടനകൾ ഹർജി നൽകിയതിനെത്തുടർന്ന്‌ റഫറണ്ടം നടത്താൻ ഉത്തരവിടുകയും ഫെബ്രുവരി മൂന്നിന്‌ നോട്ടിഫിക്കേഷൻ ഇറക്കാനാണ് നിർദേശം. എന്നാൽ റെയിൽവേയുടെ നീക്കം ഇതിനെതിരെ അപ്പീൽ നൽകാനാണ്‌ എന്ന് സംഘടനകൾ ആരോപിച്ചു. തൊഴിൽകോഡ്‌ നിയമമാകുന്നതുവരെ നിർത്തിവയ്‌ക്കണമെന്നാണ്‌ റെയിൽവേ ആവശ്യപ്പെടുന്നത്‌. നിയമമാവുകയാണെങ്കിൽ 51 ശതമാനം വോട്ടുള്ള സംഘടനയ്‌ക്കേ അംഗീകാരം ലഭിക്കൂ. നിലവിലത്തെ സാഹചര്യത്തിൽ 30 ശതമാനം വോട്ട്‌ കിട്ടിയാൽ അംഗീകാരമായി. 51 ശതമാനം അംഗബലമുള്ള സംഘടന റെയിൽവേയിലില്ല. ആർക്കും അംഗീകാരമില്ലെങ്കിൽ 20 ശതമാനം വോട്ട് കിട്ടുന്ന സംഘടനയ്‌ക്ക്‌ ഒരു പ്രതിനിധി എന്ന നിലയിൽ റെയിൽവേ ബോർഡുകളിൽ അംഗത്വം ലഭിക്കുന്നത് കൗൺസിലിനു തുല്യമാകുന്നതിനാൽ തൊഴിലാളികളുടെ ആവശ്യങ്ങൾ ഉയർത്താനാവില്ല.

ALSO READ: ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കണം; ബില്ല് പാസാക്കുന്നതിനുള്ള തടസം ഗവര്‍ണറാണ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

റഫറണ്ടത്തിലൂടെ അംഗീകാരം ലഭിക്കുന്ന സംഘടനയുടെ ഭാരവാഹികൾക്ക്‌ യാത്രാസൗജന്യം, ഡ്യൂട്ടി ലീവ്‌, ക്വാർട്ടേഴ്‌സ്‌ എന്നിവയ്‌ക്ക്‌ അവകാശമുണ്ട്‌. നിലവിൽ എച്ച്‌എംഎസിനു കീഴിലുള്ള എസ്‌ആർഎംയുവിനാണ്‌ അംഗീകാരം. അംഗബലം തീരെ കുറവുള്ളത് ബിഎംഎസിന്റെ ഭാരതീയ റെയിൽ മസ്‌ദൂർ സംഘിനാണ്. അതും റഫറണ്ടം നീട്ടാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നു. 2013 വരെ ഡിആർഇയുവിന്‌ അംഗീകാരമുണ്ടായിരുന്നു. കോച്ച്‌ ഫാക്ടറികളിൽ ഡിആർഇയുവാണ്‌ വലിയ സംഘടന. സ്വകാര്യവൽക്കരണം, ജീവനക്കാരുടെ ഒഴിവ്‌ നികത്താതിരിക്കൽ, വിശ്രമമില്ലാത്ത ജോലി എന്നിവയ്‌ക്കെതിരെ ജീവനക്കാർ പ്രക്ഷോഭം പ്രഖ്യാപിച്ച സാഹചര്യത്തിൽ റഫറണ്ടം ഇല്ലാതാക്കി ജീവനക്കാരുടെ പ്രതികരണ ശേഷി നഷ്ടപ്പെടുത്താനാണ്‌ റെയിൽവേ ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News