തുടർച്ചയായുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണി; നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രം

വ്യാജബോംബ് ഭീഷണികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇത്‌ ഗുരുതര കുറ്റകൃത്യമാക്കുന്നതിനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. മറ്റ്‌ മന്ത്രാലയങ്ങളുമായി കൂടിയാലോചന നടത്തിയാകും വ്യോമയാന ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുന്നത്. ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹൻ നായിഡു മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഭീഷണിക്കുപിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അതുവരെ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Also Read; കടൽ കടന്ന യുവ ചലച്ചിത്ര പ്രതിഭകളെത്തേടി വടക്കേ അമേരിക്കയിൽ കൈരളി ടിവി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; മികച്ച ചിത്രം ഒയാസിസ്, പുരസ്കാരങ്ങൾ വിതരണം ചെയ്തു

സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരമായി ഭീഷണി വരുന്നതിനാൽ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്തനിയമങ്ങൾ വേണമെന്ന നിലപാടാണ് അധികൃതർക്കുള്ളത്. അതിനിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മേധാവിയെ കേന്ദ്രം കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഡിജിസിഎ ഡയറക്ടർ വിക്രം ദേവ് ദത്തിനെ കൽക്കരിമന്ത്രാലയം സെക്രട്ടറിയായി മാറ്റി നിയമിക്കുകയായിരുന്നു. എന്നാൽ, കേന്ദ്ര ഉദ്യോഗസ്ഥരുടെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് കേന്ദ്രസർക്കാർ ഇതിന് വിശദീകരണം നൽകിയത്. ദത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച കൽക്കരി മന്ത്രാലയസെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തിരുന്നു.

ഭേദഗതിയിൽ ആലോചിക്കുന്നത്‌

  • വിമാനത്തിന്‌ ബോംബ്‌ ഭീഷണി മുഴക്കിയയാളെ പിടികൂടിയാൽ അയാൾക്ക് വിമാനയാത്രയിൽനിന്ന്‌ ആജീവനാന്ത വിലക്ക്
  • കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യാനും കോടതി ഉത്തരവില്ലാതെ തന്നെ അന്വേഷണം ആരംഭിക്കാനുമുള്ള അനുമതി
  • വ്യോമയാന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുടെ സഹായം തേടിയ ശേഷം വിദേശരാജ്യങ്ങളിൽ സമാന
  • ഭീഷണികൾ നേരിടാൻ സ്വീകരിച്ച മാതൃകകളും പരിശോധിക്കും

Also Read; ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ല; ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ

ഇപ്പോൾ വരുന്ന വ്യാജ ബോംബ് ഭീഷണികളെക്കുറിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ബിസിഎഎസ് മേധാവി സുൽഫിക്കർ ഹസനും സിഐഎസ്എഫ് മേധാവി രാജ്വിന്ദർ സിങ് ഭട്ടിയും യോഗത്തിൽ പങ്കെടുത്തു. രാജ്യത്ത് വ്യോമയാന സുരക്ഷ കൈകാര്യംചെയ്യുന്ന രണ്ട് ഏജൻസികളാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News