വിഴിഞ്ഞത്തും കേരളത്തെ പിഴിയാൻ കേന്ദ്രസ‍ർക്കാർ

Vizhinjam Port

ഡിസംമ്പറോടെ കമ്മീഷൻ ചെയ്യുവാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് ഇതുവരെ കേന്ദ്രവിഹിതം ലഭിച്ചിട്ടില്ലാെന്ന് മന്ത്രി വി എൻ വാസവൻ.38 മദർ ഷിപ്പുകൾ ഇതുവരെ തുറമുഖത്തെത്തിയെന്നും വിഎൻ വാസവൻ പറഞ്ഞു. പദ്ധതിക്ക് നൽകിയ 817 കോടി രുപ വായ്പയായി തിരിച്ചടക്കണമെന്ന് കേന്ദ്ര ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

നൽകിയ 817 കോടിക്ക് 10000 കോടിയിലധികം രൂപ കേരളം തിരിച്ചടക്കേണ്ടി വരും. തൂത്തുക്കുടി തുറമുഖത്തിന് 1411 കോടി കൊടുത്തപ്പോൾ ഇത്തരത്തിൽ നിബന്ധനകൾ ഒന്നും ഇല്ലായിരുന്നു. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വിവേചനം വിഴിഞ്ഞം തുറമുഖത്തിലും തുടരുകയാണ്.

Also Read: നവീൻ ബാബുവിൻ്റെ കുടുംബത്തിന് കണ്ണൂർ കലക്ടറെ ആദ്യമേ സംശയമുണ്ടെന്ന് കെപി ഉദയഭാനു; മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണം

കേന്ദ്ര ഗവൺമെന്റ് ഈ നിലപാടിൽ നിന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വയനാടിന്റെ കാര്യത്തിലും ഇതുവരെ ദുരിതാശ്വാസ തുക ലഭിച്ചിട്ടില്ല. പകപോക്കൽ രൂപത്തിലാണ് കേന്ദ്രസർക്കാർ വിഴിഞ്ഞം തുറമുഖത്തോടും പെരുമാറുന്നത്. മുഖ്യമന്ത്രി തന്നെ സഹായം അഭ്യർത്ഥിച്ച് നേരത്തെ കത്ത് നൽകിയിരുന്നു. എമ്പവേഡ് കമ്മറ്റിയും കേരളത്തിന് തുക നൽകാൻ നിർദ്ദേശിച്ചിരുന്നു എന്നാലും കേന്ദ്ര ​ഗവൺമെന്റിന്റെ അവ​ഗണന തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News