കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഷ മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

മലയാളം പോലുള്ള മാതൃഭാഷകളെ അരികുവത്കരിച്ച് കൊണ്ട് ഒരു രാജ്യം ഒരു ഭാഷ എന്ന തരത്തിലുള്ള മുദ്രാവാക്യം ഉയര്‍ത്തപ്പെടുമ്പോള്‍ അത് രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധമാണ് എന്ന് പറയാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭാഷ സംസ്‌കാരത്തിന്റെ അടിസ്ഥാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഷ മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും മലയാള ദിനാഘോഷം ഭരണഭാഷാ വാരാഘോഷത്തിന്റെ വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Also Read: അവാര്‍ഡ് ജേതാക്കള്‍ അത്ഭുതകരമായ വ്യക്തിളാണ് ; മമ്മൂട്ടി

യഥാര്‍ത്ഥ ചരിത്രത്തെ തമസ്‌കരിച്ചുകൊണ്ട് വ്യാജ ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അതുകൊണ്ട് യഥാര്‍ത്ഥ ചരിത്രത്തിന്റെ ഓര്‍മ്മ പുതുക്കല്‍ വളരെ പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News