ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നു: അരവിന്ദ് കെജ്രിവാള്‍

ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്ത് നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി അട്ടിമറി നടത്തുന്നു. ഛണ്ഡിഘട്ടില്‍ അവസാനം പിടിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി കേന്ദ്ര കമ്മിറ്റി ഓഫീസിലേക്കുള്ള ആം ആദ്മി പാര്‍ട്ടി മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. വോട്ടിംഗ് മെഷീനില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:ഇ ഡിക്ക് വന്‍ തിരിച്ചടി; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

അരവിന്ദ് കെജ്രിവാളിനെതിരെയുള്ള ഇ ഡി അന്വേഷണത്തവും ഛണ്ഡിഘട്ട് മേയര്‍ തെരഞ്ഞെടുപ്പിലെ അട്ടിമറിയും ചൂണ്ടിക്കാട്ടിയാണ് എഎപി മാര്‍ച്ച് സംഘടിപ്പിച്ചത്. പതിനഞ്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ ദില്ലി പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ആം ആദ്മി പാര്‍ട്ടി ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ച് പൊലീസ് തടഞ്ഞു.

ALSO READ:13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; യു പിയിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെ കോടതി കുറ്റവിമുക്തനാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News