കേന്ദ്രത്തിനും യുഡിഎഫിനും ഒരേ മനസ്: മുഖ്യമന്ത്രി

കേന്ദ്രത്തിനും യുഡിഎഫിനും ഒരേ മനസിന് മുഖ്യമന്ത്രി. നവകേരള സദസിന്റെ ഭാഗമായി തൃശൂർ കൈപ്പമംഗലം മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ കേന്ദ്രസർക്കാർ അനുകൂല പ്രവണതയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളിലെല്ലാം മൗന പിന്തുണയാണ് യുഡിഎഫ് നൽകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

ALSO READ: മുഖ്യമന്ത്രിമാരെ നിശ്ചയിക്കാന്‍ കൂടിയാലോചനകളുമായി ബിജെപി

പ്രതിസന്ധി കാലത്ത് കേന്ദ്രം സഹായിച്ചില്ല. അധിക സഹായം നൽകിയില്ലെന്ന് മാത്രമല്ല അര്ഹതപ്പെട്ടതും നിഷേധിച്ചു. മറ്റ് രാജ്യങ്ങൾ സഹായിക്കാൻ സന്നദ്ധരായപ്പോൾ അതിനും കേന്ദ്രം തടസ്സം നിന്നു. ഇതിനെതിരെ യു ഡി എഫും പ്രതികരിച്ചില്ല. കേരളം നശിക്കണമെന്നാണ് ഇരുകൂട്ടരുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: യൂത്ത് കോൺഗ്രസ് നേതാവ് നിർമ്മിച്ച വ്യാജ നിയമന ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന്

കേരളത്തോട് പകയോടെയുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഒരു വികസന പ്രവർത്തനവും നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായാണ് അവർ മുന്നോട്ടു പോകുന്നത്. ഏത് കുത്സിത പ്രവർത്തി നടത്തിയാലും അതിനെയെല്ലാം തട്ടിമാറ്റി കേരളം മുന്നോട്ടു പോകും. ഓരോ രംഗത്തും കേരളത്തിന് കൃത്യമായ ലക്ഷ്യമുണ്ട്. അത് കേവലം സങ്കുചിത രാഷ്ട്രീയ ലക്ഷ്യമല്ല. നവകേരള നിർമിതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News