കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് വിവേചനപരമായ സമീപനം: മുഖ്യമന്ത്രി

കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് വിവേചനപരമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സാമ്പത്തികമായി കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

READ ALSO:കളമശേരി സ്ഫോടനം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

അതേസമയം നാടിന്റെ പുരോഗതിക്കുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാണ് നവകേരള സദസ്സുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോങ്ങാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോങ്ങാട് ടൗണില്‍ പതിനായിരങ്ങളാണ് ജനസദസ്സിലെത്തിയത്. ചടങ്ങില്‍ കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം ബി രാജേഷ്, പി പ്രസാദ്, എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

READ ALSO:നവകേരള സദസിനെ ഊഷ്‌മളമായി വരവേറ്റ് മലമ്പുഴ മണ്ഡലം; ഫോട്ടോ ഗ്യാലറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News