‘കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കാതിരുന്നത് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനെ ബാധിച്ചു’: സീതാറാം യെച്ചൂരി

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കാതിരുന്നത് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനെ ബാധിച്ചുവെന്നും ഇത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ALSO READ:   വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചതിൻ്റെ സൂത്രധാരൻ സുഹൈൽ ഷാജഹാൻ: ഇ പി ജയരാജൻ

ഏറ്റവും കൂടുതല്‍ മതേതരത്വമുള്ള സംസ്ഥാനമായ കേരളത്തില്‍ ബിജെപിയുടെ വോട്ട് വിഹിതം കൂടിയത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചപറ്റിയത് ഏതൊക്കെ മേഖലകളിലെന്ന് കണ്ടെത്തി തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകും. പരാജയകാരണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്

കേരളത്തിലെ പൊതു ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തിയ തെരഞ്ഞെടുപ്പല്ല ഇത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിലയിരുത്തല്‍ ഉണ്ടാകും. മുന്‍കാലങ്ങളില്‍ ഇത് വ്യക്തമായതാണെന്നും അദ്ദേഹെ പറഞ്ഞു. വോട്ടിംഗ് ശതമാനത്തില്‍ ഉണ്ടായ കുറവ് ഗൗരവതരമാണ്.

ALSO READ:  ഹാത്രസ് ദുരന്തം; സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിന്: അഖിലേഷ് യാദവ്

അക്കാര്യം പരിശോധിക്കും. പാര്‍ട്ടിയോഗങ്ങളിലെ ചര്‍ച്ചകള്‍ പലതും മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News