പ്രകൃതി ദുരന്തങ്ങളില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് 1000 കോടിയിലധികം അനുവദിച്ച് പ്രീതിപ്പെടുത്തല്‍

modi

പ്രകൃതി ദുരന്തങ്ങളില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് ആയിരം കോടിയിലധികം അനുവദിച്ചു പ്രീതിപ്പെടുത്തുന്ന നയമാണ് മോദി സര്‍ക്കാരിന്റേതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റു സംസ്ഥാങ്ങള്‍ക്ക് വേഗത്തില്‍ ഫണ്ട് അനുവദിച്ചപ്പോഴും കേരളം പരിഗണനയില്‍ ഇല്ല.

300ലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനം ആവശ്യപ്പെട്ട സഹായം ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഓഗസ്റ്റില്‍ ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അടിയന്തര സഹായമായി 40 കോടി രൂപ അതേ മാസം തന്നെ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. മഹാരാഷ്ട്രയ്ക്കു 1492 കോടി രൂപയും അനുവദിച്ചു. എന്നാല്‍ സംസ്ഥാനത്തിന് ഏതെങ്കിലും ഇടക്കാല ധനസഹായം നല്‍കാനും കേന്ദ്രം ഇതുവരെയും തയ്യാറായില്ല.

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തിന് നിരാശയായിരുന്നു. പ്രളയ ദുരിതം നേരിടാനുള്ള സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ പട്ടികയില്‍ പോലും പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ പട്ടികയില്‍ പോലും കേരളം ഇടം പിടിച്ചില്ല. ബിഹാര്‍, അസം, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്. പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് മാത്രം 11500 കോടിയുടെ സഹായമാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് എല്ലാ വര്‍ഷവും നല്‍കേണ്ട വിഹിതമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.14 സംസ്ഥാനങ്ങള്‍ക്കായി 5858.60 കോടി രൂപയാണ് അനുവദിച്ചത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര പട്ടിക പുറത്തു വന്നിരുന്നു. അതിലും കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. മണിപ്പൂര്‍, ത്രിപുര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടി രൂപയും അനുവദിച്ചു. അതേസമയം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല.ഒരു നാടിനെ തന്നെ ഇല്ലാതാക്കിയ വയനാട്ടിലെ ദുരന്ത സ്ഥലംപ്രധാന മന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിട്ടും സഹായ പ്രഖ്യാപനത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നതു കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News