കേന്ദ്രസര്‍ക്കാരിന്റെ ഇരട്ട നീതി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കോടികള്‍

Narendra Modi

ദുരന്ത നിവാരണ ഫണ്ടിന്റെ പേര് പറഞ്ഞ് കേരളത്തോട് കടുത്ത അവഗണന കാണിച്ച കേന്ദ്രസര്‍ക്കാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് കോടികളാണ്. മണിപ്പൂര്‍, ത്രിപുര, ഗുജറാത്ത് സംസ്ഥാനങ്ങളിലുണ്ടായ ചെറിയ പ്രകൃതിദുരന്തങ്ങള്‍ക്ക് പോലും ദിവസങ്ങള്‍ക്കുളളില്‍ ധനസഹായം നല്‍കി. വയനാട് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇരട്ട നീതി വ്യക്തമാക്കുന്ന മറുപടി കത്ത് വന്നതെന്നതും ശ്രദ്ധേയം.

ALSO READ:  വാട്സാപ്പ് ടെലിഗ്രാം ആപ്പുകളിൽ അയക്കുന്ന ചിത്രവും വീഡിയോയും മാറ്റിമറിക്കാം; സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയ ഹർജി സുപ്രീംകോടതി തള്ളി

മൂന്ന് മാസം മുമ്പ് ഒരു നാടിനെ തന്നെ ഇല്ലാതാക്കിയ വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം നല്‍കില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു കഴിഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തീരുമാനം വൈകിപ്പിച്ച കേന്ദ്രസര്‍ക്കാര്‍, പ്രൊഫസര്‍ കെ വി തോമസിന് മറുപടി കത്ത് നല്‍കിയത് വോട്ടെടുപ്പിന് പിറ്റേദിവസം. മറുപടി കത്തില്‍ ബോധപൂര്‍വ്വം തീയതിയും നേരത്തെയാക്കി തിരുത്തിയിട്ടുണ്ട്. 14 ന് നല്‍കിയ മറുപടി തയ്യാറാക്കിയത് 10ാം തീയതിയാണെന്ന് കത്തില്‍ തന്നെ വ്യക്തം. ദുരന്ത നിവാരണ ഫണ്ടിന്റെ പേര് പറഞ്ഞ് കേരളത്തോട് ഇരട്ട നീതി കാണിക്കുന്ന കേന്ദ്രം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കണക്കുകളും പരിശോധിക്കാം.

ALSO READ: ദാരുണം! ചെന്നൈയിൽ എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

ഒക്ടോബര്‍ മാസത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 675 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ ധനസഹായം പ്രഖ്യാപിച്ചുള്ള കേന്ദ്ര പട്ടികയില്‍ കേരളം ഉണ്ടായിരുന്നില്ല. വയനാടുമായി താരതമ്യം ചെയ്യുമ്പോള്‍, ചെറിയ ദുരന്തങ്ങള്‍ ഉണ്ടായ മണിപ്പൂര്‍, ത്രിപുര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ഇടംപിടിച്ചു. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടി രൂപയും അനുവദിച്ചു. കേരളത്തിന്റെ എസ്ഡിആര്‍എഫ് ഫണ്ടില്‍ 388 കോടി രൂപയുണ്ടെന്നാണ് കേന്ദ്രത്തിന്റെ മറ്റൊരു വിചിത്രവാദം. ദുരന്തമുണ്ടായാലും ഇല്ലെങ്കിവും വര്‍ഷംതോറും എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്ന ദുരന്തനിവാരണ ഫണ്ടാണിത്. എസ്ഡിആര്‍എഫ് വ്യവസ്ഥ പ്രകാരം പൂര്‍ണമായും തകര്‍ന്ന വീടിന് 1.30 ലക്ഷവും ഒരു കിലോമീറ്റര്‍ റോഡ് നന്നാക്കാന്‍ 75000 രൂപയും മാത്രമാണ് ഈ ഫണ്ട് അനുവദിക്കൂ.

ALSO READ: ആശുപത്രിയിൽ യുവാവിന്റെ വടിവാൾ ആക്രമണം: മൂന്ന് മരണം, സംഭവം അരുണാചലിൽ

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ഇവ പര്യാപ്തവുമല്ല. എന്നിട്ടും കേരളത്തിന് മിച്ചം ഫണ്ട് ഉണ്ടെന്ന ബോധപൂര്‍വ്വമായ തെറ്റിദ്ധാരണ പരത്തുകയാണ് കേന്ദ്രം. മാത്രമല്ല, ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതത്തിലും കേരളത്തോട് അവഗണനയാണ് കാണിച്ചത്. മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും ആയിരം കോടിയിലധികം ധനസഹായം നല്‍കിയപ്പോള്‍ കേരളത്തിന് കിട്ടിയത് വെറും 145 കോടി മാത്രം. മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രയ്ക്ക് 1032 കോടി, അസ്സമിന് 716 , ബിഹാറിന് 655 കോടി രൂപ എന്നിങ്ങനെയാണ് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച വിഹിതം. ചുരുക്കത്തില്‍ ദുരന്തങ്ങളില്‍ പോലും കേരള ജനതയോടുളള ഇരട്ടത്താപ്പ് നയവും തരംതാണ രാഷ്ട്രീയവും വ്യക്തമാക്കുകയാണ് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News