പാര്‍ലമെന്റില്‍ ഭരണഘടനയെ കുറിച്ച് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം; അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

പാര്‍ലമെന്റില്‍ ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ലോക്സഭാ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. അതേസമയം അദാനി വിഷയത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിച്ചു.

ALSO READ:http://പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സും കുറ്റം ചെയ്തിട്ടില്ല; കരുവന്നൂര്‍ കേസില്‍ ഇഡിക്കെതിരെ ഹൈക്കോടതി

ഭരണഘടനയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇരുസഭകളിലും പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടത്. 13, 14 തീയതികളില്‍ ലോക്സഭയിലും 16, 17 തീയതികളില്‍ രാജ്യസഭയിലും ചര്‍ച്ച നടത്തും. ലോക്സഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണഘടന ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് കെ രാധാകൃഷ്ണന്‍ എംപി.

ALSO READ:http://നിങ്ങൾ എന്ന് മരിക്കും? ഈ എഐ ആപ്പ് നിങ്ങളുടെ മരണത്തീയതി പറയും

അതേസമയം അദാനി, സംഭല്‍, വയനാടിനുളള കേന്ദ്രധനസഹായം ഉള്‍പ്പെടെ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. വരുംദിവസങ്ങളില്‍ പാര്‍ലമെന്റ് നടപടികളോട് സഹകരിച്ചുകൊണ്ട് പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. പല ബില്ലുകളും ചര്‍ച്ച കൂടാതെ പാസാക്കാനുളള അവസരമായി പ്രതിഷേധത്തെ സര്‍ക്കാര്‍ ഉപയോഗിച്ചതോടെയാണ് പ്രതിപക്ഷ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here