കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് എഐസിസി ട്രഷറര്‍ അജയ് മാക്കന്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതായപ്പോഴാണ് വിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രനടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ALSO READ: ഹോണര്‍ എക്സ്9ബി ഇന്ത്യന്‍ വിപണിയില്‍
ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പര്‍ഷിപ്പ് വഴിയും സമാഹരിച്ച പണമാണ് ബാങ്കിലുളളതെന്നും യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്നും എഐസിസി ട്രഷറര്‍ അജയ് മാക്കന് പറഞ്ഞു. കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെയായപ്പോഴാണ് വിവരം അറിയുന്നത്. ഇപ്പോള്‍ ചെലവാക്കാനും വൈദ്യുതി ബില്ലടയ്ക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും പണമില്ലാത്ത സാഹചര്യമാണ്. രാഹുല്‍ഗാന്ധിയുടെ ന്യായ യാത്രയെ മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ആദായനികുതി അടയ്ക്കാന്‍ വൈകിയതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി 210 കോടി രൂപയാണ് ഇന്‍കംടാക്സ് ആവശ്യപ്പെട്ടതെന്നും അജയ് മാക്കാന് വ്യക്തമാക്കി. കേന്ദ്രനടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
ALSO READ: ഹൈദരാബാദ് ചിക്കന്‍ബിരിയാണി സിംപിളായി ഇനി വീട്ടിലുണ്ടാക്കാം, വെറും പത്ത് മിനുട്ടിനുള്ളില്‍
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here