ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്യും. 2019 ഡിസംബറിലാണ് പൗരത്വ നിയമഭേദഗതി ബില്‍ പാസാക്കിയത്.

ALSO READ:  തണുത്തുറഞ്ഞ നദിയില്‍ ലാന്റ് ചെയ്ത് വിമാനം; പിന്നെ സംഭവിച്ചത്, വീഡിയോ കാണാം

പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ 2019 ഡിസംബര്‍ 10ന് ലോക്‌സഭയും 11ന് രാജ്യസഭയും ബില്‍ പാസാക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നടപ്പാക്കാനായിട്ടില്ല. രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കും ധ്രുവീകരണ രാഷ്ട്രീയത്തിനും വഴിവച്ച പൗരത്വ നിയമ ഭേദഗതി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ വീണ്ടും ചര്‍ച്ചയാവുകയാണ്. മോദി സര്‍ക്കാര്‍ 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവരികയായിരുന്നു.

ALSO READ: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ ആരംഭിക്കും; കലോത്സവ വിളംബര ജാഥ ഇന്ന്

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നോ അതിന് മുന്‍പോ അഭയാര്‍ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുകയാണ് ലക്ഷ്യം. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News