എല്ലാം യോഗിയുടെ ഉത്തർപ്രദേശിന്‌ മാത്രം; ബജറ്റിൽ കേന്ദ്രം കേരളത്തിന് നൽകുന്നത് അവകാശവാദം മാത്രം

ബജറ്റിന്റെ കാര്യത്തിൽ കേരളത്തെ അവഗണിച്ചിരിക്കുകയാണ് കേന്ദ്രം. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം പിന്നിൽ ആണ്. ഏറ്റവും കുറവ് വിഹിതം ലഭിച്ചതിൽ മൂന്നാമതാണ് കേരളം. റെയിൽവേ വികസനത്തിന് കേരളത്തിന് റെക്കോർഡ് തുക നൽകുമെന്നാണ് കേന്ദ്രത്തിന്റെ പറയുന്നത്.

ALSO READ: തെയ്യം കണ്ട് മടങ്ങവെ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

എന്നാൽ മറ്റ് മേഖലകളില്ലെല്ലാം കേന്ദ്രം കേരളത്തോട് വിവേചനമാണ് കാണിച്ചിരിക്കുന്നത്. വലിയ സംസ്ഥാനങ്ങൾക്ക് റെയിൽവേ വിഹിതം കൂടുമെങ്കിലും ആനുപാതികമായ വിഹിതം കേരളത്തിന് ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.

അതേസമയം കേന്ദ്രത്തിന്റെ ഇഷ്ടപെട്ട സംസ്ഥാനമായ ഉത്തർപ്രദേശിൽ ആണ് കേന്ദ്രം ഏറ്റവും കൂടുതൽ വിഹിതം നൽകിയിരിക്കുന്നത്. 19575 കോടി രൂപയാണ് യോഗിയുടെ യുപിക്കായി നൽകിയിരിക്കുന്നത്. തൊട്ടുപിന്നിൽ മഹാരാഷ്ട്ര മധ്യപ്രദേശ് എന്നിവയാണ് കേന്ദ്രത്തിന്റെ വിഹിതം കൂടുതൽ ലഭിച്ച സംസ്ഥാനം. 15000 കോടി രൂപയ്ക്ക് മുകളിലാണ് ഈ സംസ്ഥാനങ്ങൾക്ക് ലഭിക്കുക.

ALSO READ:‘കലഹങ്ങള്‍ക്കിടയിലായിരുന്നു എന്റെ ബാല്യം’: മണിപ്പുരി കവി റോബിന്‍ ങാങ്‌ഗോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News