മുണ്ടക്കൈ, ചൂരല്‍ മല ദുരന്തത്തനിരയായവരുടെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി ദുരന്തനിവാരണ അതോറിറ്റി കോടതിയെ അറിയിച്ചു. അതേ സമയം ഹൈക്കോടതി നിര്‍ദേശ പ്രകാരം എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയതായി കേന്ദ്ര സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കി.
Also read: സിപിഐഎം പ്രവര്‍ത്തകന്‍ അശോകന്‍ വധക്കേസ്; 8 ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാര്‍
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത് കേസ് ഹൈക്കോടതി പരിഗണിക്കവെയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് ദുരന്ത നിവാരണ അതോറിറ്റി കോടതിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായും ദുരന്തനിവാരണ അതോറിറ്റി സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍, അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അതേസമയം എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയതായി കേന്ദ്ര സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കി.
Also read: കോൺഗ്രസിൽ സുധാകരൻ – സതീശൻ പോര് മുറുകി; കെപിസിസി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാവ്
ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എസ് ഡി ആര്‍ എഫില്‍ നിന്ന് കൂടുതല്‍ പണം ചെലവഴിക്കുന്നതിനായി സംസ്ഥാനത്തിന് തീരുമാനം എടുക്കാന്‍ അനുവാദം നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് അടുത്ത വ്യാഴാഴ്ച്ച പരിഗണിക്കാനായി മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here