ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ അഭിപ്രായം തേടി സർക്കാർ. അഡീഷണൽ ജില്ലാ കളക്ടർ ഡോ ആർ ഗിരിശങ്കറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
Also Read:മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി
മദ്യനിർമാണം, സംഭരണം, വിൽപന തുടങ്ങിയവയ്ക്ക് ലൈസൻസ് നൽകൽ, എക്സൈസ് കമ്മീഷണറെ നിയമിക്കൽ, വ്യാജമദ്യവിൽപനയ്ക്കുള്ള ശിക്ഷ, നികുതിഘടന എന്നിവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്. ബില്ല് നിലവിൽ വന്നാൽ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതെയാകും.
നിലവിൽ ലക്ഷദ്വീപിൽ മദ്യത്തിന് നിരോധനമുണ്ട്. എന്നാൽ ടൂറിസ്റ്റ് കേന്ദ്രമായ ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്കുമാത്രമായി നിയന്ത്രണത്തോടെ മദ്യം നൽകുന്നുണ്ട് . കവരത്തി, മിനിക്കോയ്, കടമം റിസോർട്ടുകളിലേക്കുകൂടി ഇത് വ്യാപിപ്പിക്കാൻ 2021-ൽ ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം നടന്നില്ല.
Also Read:എ എൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ചു
ദ്വീപിൽ മദ്യം കൊണ്ടുവരുന്നത് പലതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് എൻ എസ് യു ഐ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ബില്ലിനെതിരെ collectorate@gmail.com എന്ന വിലാസത്തിൽ അഭിപ്രായങ്ങൾ അറിയിക്കണമെന്നും എൻ എസ് യു ഐ അഭ്യർത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here