വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്യണം; പ്രമേയം പാസാക്കി കേരള നിയമസഭ

സംസ്ഥാനത്തെ വന്യജീവി ആക്രമണത്തെ സംബന്ധിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവികള്‍ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ അനുമതി നിഷേധിക്കുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു. നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ALSO READ:കര്‍ഷകന്റെ ജീവനെടുത്ത ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു

അടിയന്തര നടപടി സ്വീകരിക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനൊപ്പം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്കുമുണ്ടാകും. പ്രായോഗിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര നിയമങ്ങള്‍ ഭേദഗതി വരുത്തണമെന്നും കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയം സഭ ഐക്യകണ്‌ഠേന പാസാക്കി.

ALSO READ:കര്‍ഷകരെ നേരിടാന്‍ ദില്ലി- ഹരിയാന ദേശീയ പാതകള്‍ അടച്ചു; ദുരിതപൂര്‍ണമായി ജനജീവിതം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News