സംസ്ഥാനത്തെ മഴ സാധ്യത പ്രവചനം പുതുക്കി കേന്ദ്ര കാലാവസ്ഥാവകുപ്പ് ; അതിശക്തമായ മഴയ്ക്ക് സാധ്യത, മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ സാധ്യത പ്രവചനം പുതുക്കി കേന്ദ്ര കാലാവസ്ഥാവകുപ്പ്.സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.മലപ്പുറം ജില്ലയിലെ നിലവിലെ മഞ്ഞ അലർട്ട് (ശക്തമായ മഴ) ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു.

ALSO READ : സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട എറണാകുളം പാലക്കാട്‌ കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് .24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥവകുപ്പ് അർത്ഥമാക്കുന്നത്. 6 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News