ബിപോർജോയ് ചുഴലിക്കാറ്റിൻ്റെ ശക്തി കുറയുന്നു

ബിപോർജോയ് ചുഴലിക്കാറ്റിൻ്റെ ശക്തി കുറയുന്നു. രാജസ്ഥാനിൽ ന്യൂനമർദ്ദമായി ചുഴലിക്കാറ്റ് അവസാനിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ തെക്ക് പടിഞ്ഞാറൻ ജില്ലകൾ അതീവ ജാഗ്രതയിലാണ്. ഗുജറാത്ത് തീരത്ത് കരതൊട്ട ബിപോർജോയ് കനത്ത നാശമാണ് വിതച്ചത്.

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ 8 തീരദേശ ജില്ലകളിലായി പത്തൊൻപത് ലക്ഷത്തിലേറെ ആളുകളെയാണ് ബാധിച്ചത്. കാറ്റ് കരതൊടും മുൻപ് ഉണ്ടായ രണ്ട് മരണങ്ങൾ ഒഴികെ മറ്റാർക്കും ഇതുവരെ ജീവഹാനി സംഭവിച്ചിട്ടില്ല. കനത്ത കാറ്റിലും മഴയിലും പരുക്കേറ്റ 23 പേര്‍ ചികിത്സയിലാണ്. ഇലക്ട്രിക്ക് പോസ്റ്റുകൾ മറിഞ്ഞ് വീണതിനെ തുടർന്ന് 940 ഗ്രാമങ്ങളിൽ വൈദ്യുതി പൂർണമായി നിലച്ചു.

കച്ച് ജില്ലയിൽ വളർത്തുമൃഗങ്ങൾ ചത്തത് ഉൾപ്പടെ വ്യാപക നാശനഷ്ടം ആണ് ബിപോർജോയ് സൃഷ്ടിച്ചത്. ദ്വാരക, ഭുജ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അഞ്ഞൂറിലധികം മരങ്ങൾ വിവിധ ഇടങ്ങളിലായി കടപുഴകി വീണു. എൻഡിആർഎഫിന്റെയും എസ്ഡി ആർ എഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരങ്ങൾ റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയാണ്. രാജസ്ഥാനിലേക്ക് നീങ്ങുന്ന ചുഴലികാറ്റ് അർദ്ധ രാത്രിയോടെ ന്യൂനമർദ്ധമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഞായറാ‍ഴ്ചയോട് കൂടി കാറ്റ് പൂർണമായും ദുർബലമാകും.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ ജലോർ, ബാർമർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. ഗുജറാത്തിലും രാജസ്ഥാനിലും ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Also Read: കാസര്‍കോട് തെരുവുനായ ആക്രമണം; മധ്യവയസ്‌കന്‍റെ കീഴ്ചുണ്ട് കടിച്ചു പറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News