ദൈര്‍ഘ്യമേറിയ ശൈത്യകാലം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ദൈര്‍ഘ്യമേറിയ ശൈത്യകാലം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വ്യതിയാനം കാരണം മേഘാവൃതമായ കാലാവസ്ഥയും ശൈത്യകാലവും വരും നാളുകളില്‍ ഉണ്ടായെക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇത്തവണ ദൈര്‍ഘ്യമേറിയ ശൈത്യകാലമാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Also Read:  ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയുടെ പിതാവിന് കേസുമായി ബന്ധമില്ല: എഡിജിപി

കാശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എല്ലിനോ പ്രതിഭാസം കാരണം മഞ്ഞുവീഴ്ച നേരത്തെ ആരംഭിച്ചു. അതുകാരണം ഉത്തരേന്ത്യയില്‍ ശരാശരി താപനിലയില്‍ കുറവുണ്ടാകും. കൂടിയ താപനിലയിലും കാലാവസ്ഥ വ്യത്യാനം പ്രകടമാകും.2023 ല്‍ ഏറ്റവും കൂടിയ താപനിലയാണ്കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ സമുദ്ര മേഖലയിലെ കാലാവസ്ഥ വ്യതിയാനവും ബംഗാള്‍ ഉള്‍ക്കടലില്‍ വികസിക്കുന്ന ചുഴലിക്കാറ്റും താപനിലയില്‍ വ്യതിയാനം ഉണ്ടാകാന്‍ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

തീവ്രത കൂടിയ തിരമാലകള്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ തീരപ്രദേശത്ത് ഉണ്ടാകും. ശാന്ത മഹാ സമുദ്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഉപരിതല താപനില ശരാശരി യെക്കാള്‍ വര്‍ദ്ധിക്കും. ശൈത്യ കാലത്തിനു മുന്നോടിയായി പടിഞ്ഞാറന്‍ കാലാവസ്ഥ വ്യതിയാനം കാരണം മേഘാവൃതമായ കാലാവസ്ഥയും പ്രവചിക്കപ്പെടുന്നു. കൂടാതെ ചുഴലിക്കാറ്റിനും ഈ കാലാവസ്ഥ മാറ്റം കാരണമാകും. കിഴക്കന്‍ തീരപ്രദേശമായ തമിഴ്‌നാടു ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറഞ്ഞ താപനില വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News