സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 5 ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

ALSO READ:ഇടുക്കിയിൽ മൂന്നര വയസുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

സംസ്ഥാനത്ത് പൊതുവെ എല്ലാ ജില്ലകളിലും മഴ മാറി നില്‍ക്കുന്ന സാഹചര്യമാണ് ഇന്ന് ഉണ്ടായത്. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 35 ശതമാനം അധിക മഴ സംസ്ഥാനത്ത് ലഭിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്നും നാളെയുമായി ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍കുന്നത്. അടുത്ത 5 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഈ മാസം 31 വരെ തിരുവനന്തപുരം മുതല്‍ എറണാകുളം വരേയുള്ള ജില്ലകളെിലും തൃശൂര്‍ ജില്ലയിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ:മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി

തെക്കന്‍ കേരളത്തിന് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ദുര്‍ബലമായതോടെയാണ് സംസ്ഥാനത്തെ മഴയുടെ ശക്തികുറഞ്ഞത്. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും കടലാക്രമണ സാധ്യതയും എന്നാല്‍, മത്സ്യബന്ധനത്തിന് വിലക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News