രാഷ്ട്രീയ തന്ത്രം തുടര്‍ന്ന് ബിജെപി; മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോണ്‍ ബര്‍ള

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബര്‍ള. എറണാകുളം കാക്കനാട് സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. നരേന്ദ്രമോദി ഭരണത്തിന് കീഴില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോണ്‍ ബര്‍ള പ്രതികരിച്ചു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസമായി കേന്ദ്രമന്ത്രി എറണാകുളത്തുണ്ട്. കഴിഞ്ഞ ദിവസം മലയാറ്റൂരിലെത്തിയ അദ്ദേഹം മലചവിട്ടുകയും പ്രദേശത്തെ കേന്ദ്രസര്‍ക്കാരിന്റെ വിനോദ സഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതിന് ശേഷം എറണാകുളത്ത് തങ്ങിയ കേന്ദ്രമന്ത്രി ഇന്ന് രാവിലെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിമായി കൂടിക്കാഴ്ച നടത്തുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള ചര്‍ച്ച ഏകദേശം അരമണിക്കൂര്‍ നീണ്ടു.

കേരളത്തില്‍ പുതിയ രാഷ്ട്രീയ നീക്കത്തിന് ബിജെപി തുടക്കമിട്ടത് ഈസ്റ്റര്‍ ദിനത്തിലായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ സ്‌നേഹയാത്രയുമായി രംഗത്തിറങ്ങിയ ബിജെപി, അത് വിഷു ദിനത്തിലും തുടര്‍ന്നു. വിഷു കൈനീട്ടം അടക്കം നല്‍കിയാണ് ബിജെപി നേതാക്കള്‍ സൗഹൃദം ഊട്ടി ഉറപ്പിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. പരസ്പരം വിശ്വാസവും സ്നേഹവും ഊട്ടി ഉറപ്പിക്കാന്‍ എല്ലാ മാസവും സൗഹൃദ കൂടിക്കാഴ്ച നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവച്ചുള്ള ബിജെപിയുടെ നീക്കമായി വേണം പ്രസ്താവനകളെ നോക്കിക്കാണാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News