ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗുജറാത്ത് ബിജെപിയില്‍ പതിവില്ലാത്ത പ്രശ്‌നങ്ങളാണ് തലപൊക്കുന്നത്. കേന്ദ്രമ്ര്രന്തി പര്‍ഷോത്തം രൂപാല, ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങള്‍ സന്ധി ചെയ്യുന്നുവെന്ന് പ്രസംഗിച്ചതാണ് ഇപ്പോള്‍ പാര്‍ട്ടിയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ALSO READ: സിസ്റ്റർ അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർ നിയമനം നൽകി ഉത്തരവിറങ്ങി
അഹമ്മദാബാദില്‍ ക്ഷത്രിയ സമുദായത്തിലെ സ്ത്രീകള്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ ഒത്തുചേര്‍ന്ന് ജോഹര്‍ (സ്വയം തീകൊളുത്തി മരിക്കുക) അനുഷ്ഠിക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇവരുടെ ആവശ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി മത്സരിക്കരുതെന്നതാണ്. ഭീഷണി മുഴക്കിയ അഞ്ച് സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ പ്രതിഷേധക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍, ദേവ്ഭൂമി ദ്വാരക ജില്ലയില്‍ പ്രതിഷേധക്കാര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ പങ്കെടുത്ത പരിപാടിയില്‍ ഇരച്ചുകയറി കരിങ്കൊടി കാണിക്കുകയും കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതിനിടെ രൂപാലയ്ക്ക് പിന്തുണയുമായി പട്ടീദാര്‍ സമുദായവും രംഗത്തെത്തിയിട്ടുണ്ട്.
രജ്പുത്രര്‍ ബിജെപിയുടെ പ്രധാന വോട്ടുബാങ്കാണ്. ബ്രാഹ്ണരു ബനിയ സമുദായവും പോലെ തന്നെ ബിജെപിക്ക് പിന്തുണ നല്‍കുന്ന പ്രധാന വിഭാഗമാണ് ഇവര്‍. ഇതുവരെയും അവര്‍ ബിജെപിക്ക് മാത്രമാണ് വോട്ടു ചെയ്തിട്ടുള്ളതും. രൂപാല നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചാല്‍ ക്ഷത്രിയ സമുദായത്തിലെ നാനൂറോളം പേര്‍ മന്ത്രിക്കെതിരെ മത്സരിക്കുമെന്നും ഭീഷണിയുണ്ട്. മാത്രമല്ല രൂപാല മത്സരിച്ചാല്‍ വോട്ടിംഗ് ബാലറ്റ് പേപ്പറിലൂടെയായിരിക്കണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്. അല്ലെങ്കില്‍ മന്ത്രിക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here