‘കേരള സർക്കാരിന്‍റെ ഇച്ഛാശക്തികൊണ്ടാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായത്, ലോക തുറമുഖ ഭൂപടത്തിൽ ഇത് ഒന്നാമതെത്തും’: കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

കേരള സർക്കാരിന്‍റെ ഇച്ഛാശക്തികൊണ്ടാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. ലോക തുറമുഖ ഭൂപടത്തിൽ വിഴിഞ്ഞം ഒന്നാമത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്‌ഘാടനത്തിനിടെയായിരുന്നു സംസ്ഥാന സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള സർബാനന്ദ സോനോവാളിന്റെ വാക്കുകൾ.

ALSO READ: ‘വാണിജ്യ- തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ, വിഴിഞ്ഞം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു’: വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന്
മന്ത്രി വി എൻ വാസവൻ പറഞ്ഞു. ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി ആയിരിക്കുന്നതെന്നും, ഏറെ അഭിമാനത്തോടെയാണ് മദർഷിപ്പിനെ കേരളം സ്വീകരിച്ചിരിക്കുന്നതെന്നും ട്രയൽ റൺ ഉദ്‌ഘാടന വേദിയിൽ വെച്ച് മന്ത്രി പറഞ്ഞു.

ALSO READ: രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് മുന്നിൽ യുവാക്കളുടെ അഭ്യാസം; ആംബുലൻസ് ഡ്രൈവറെ കയ്യേറ്റം ചെയ്തു

വിഴിഞ്ഞം പോലുള്ള തുറമുഖം ലോകത്ത് തന്നെ അപൂർവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ സഹായിച്ചവർക്കും പിന്തുണ നൽകിയവർക്കും കൃതജ്ഞത അറിയിക്കുന്നുവെന്നും കേരളത്തിലെ വികസന അധ്യായതിന് പുതിയ ഏട് ഇവിടെ ആരംഭിക്കുകയാണെന്നും ട്രയൽ റൺ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News