സംസ്ഥാനത്തോടുള്ള അവഗണന തുടര്‍ന്ന് കേന്ദ്രം. സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പ് വെട്ടിക്കുറച്ചു. 5600 കോടി രൂപയാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ അവസാനപാദ പ്രവര്‍ത്തനങ്ങളെല്ലാം ഇതിലൂടെ അവതാളത്തിലാകും.
READ ALSO:2024 തെരഞ്ഞെടുപ്പ് വര്‍ഷം; പോളിംഗ് ബൂത്തിലേക്ക് ആദ്യമെത്തുന്നത് ബംഗ്ലാദേശ്
ഈ വര്‍ഷം കേരളത്തിന്റെ ആകെ കടമെടുപ്പ് അനുവാദം 45,689. 61 കോടിയായിരുന്നു. ഇതില്‍ 32,442 കോടി പൊതുവിപണിയില്‍ നിന്ന് കടമെടുക്കാമെന്ന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ കേന്ദ്രം സമ്മതിച്ചിരുന്നു. 14,400 കോടിയുടെ കടം നബാര്‍ഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉള്‍പ്പെടെയുള്ള സ്രോതസ്സുകളില്‍ നിന്നാണ്. ഡിസംബര്‍ വരെ പൊതുവിപണിയില്‍ നിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിനും അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് ബാക്കി 7437.61 കോടി രൂപയുടെ കടമെടുപ്പിനാണ് സംസ്ഥാനം അനുമതിയാണ് തേടിയത്. എന്നാല്‍ അനുവദിച്ചതാകട്ടെ 1838 കോടി രൂപ മാത്രവും.
സംസ്ഥാനത്തിന്റെ അവസാനപാദ പ്രവര്‍ത്തനങ്ങളെല്ലാം ഇതിലൂടെ അവതാളത്തിലാകും. സെപ്തംബര്‍ മുതലുള്ള ക്ഷേമ പെന്‍ഷന്‍ നല്‍കണം.
വര്‍ഷാന്ത്യ ചെലവുകളെയും വലിയ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്.
READ ALSO:പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ അധീർ രഞ്ജൻ ചൗധരിയുടെ നിലപാടിനെ തള്ളി കെസി വേണുഗോപാൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here