വയനാട് ദുരന്തം; കേന്ദ്ര അവ​ഗണനക്ക് കാരണം രാഷ്ട്രിയ കാരണങ്ങൾ മാത്രം: എളമരം കരീം

Elamaram Kareem

കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം ആരംഭിച്ചു. വയനാട്‌ ദുരന്തത്തിൽ കേരളത്തിന്‌ അർഹമായ സഹായങ്ങൾ നൽകാൻ തയാറാവാത്തതുൾപ്പെടെ കേന്ദ്ര സർക്കാർ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ മാർച്ചും ധർണ്ണയും. രാവിലെ 10.30 നാണ് പ്രതിഷേധം ആരംഭിച്ചത്. മലപ്പുറത്ത് എളമരം കരീം സമരം ഉദ്‌ഘാടനം ചെയ്തു. കേന്ദ്രത്തിൻ്റെ അവഗണനയ്ക്ക് രാഷ്ട്രീയ കാരണമല്ലാതെ മറ്റൊന്നുമില്ലെന്ന് എളമരം കരീം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും അവരുടെ ഉത്തരവാദിത്വം നിറവേറ്റിയില്ല. പാർലമെൻ്റിൽ വയനാട് വിഷയം ഉന്നയിക്കാൻ പോലും തയ്യാറായില്ലെന്നും എളമരം കരീം പറഞ്ഞു.

Also Read: ദുരന്തമേഖലയിൽ ഒറ്റപ്പെട്ടവരെ എൽഡിഎഫ് സർക്കാർ നെഞ്ചോട് ചേർത്തു; എ വിജയരാഘവൻ

കേന്ദ്ര സർക്കാർ ഏജൻസികൾ പരിശോധിച്ച് ബോധ്യപ്പെട്ടിട്ടും സഹായം അനുവദിച്ചില്ല. ദുരന്തത്തിൻ്റെ വ്യാപ്തി പ്രധാനമന്ത്രി നേരിട്ട് കണ്ടു മനസ്സിലാക്കിയതാണ്. ഒരു മനുഷ്യനാണെങ്കിൽ ആദ്യം പരിഗണിക്കേണ്ട ഫയൽ കേരളത്തിൻ്റെതായിരുന്നു എന്നാൽ ദൗർഭാഗ്യവശാൽ അത് ഉണ്ടായില്ല.

കേരളത്തിനോട് പക പോലെ പെരുമാറുന്നു നിലപാട് കേന്ദ സർക്കാറിനുള്ളത്. ഇവിടെ ഇടതുമുന്നണിയുടെ നയത്തിനനുസരിച്ചാണ് ഭരണം അതാണ് അവരുടെ വെറുപ്പിന്റെ കാരണം, അതിന്റെ കെറുവാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്ന് എളമരം കരീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News