കേരളത്തോട് കേന്ദ്ര അവഗണന; എൽഡിഎഫ് പ്രക്ഷോഭം ഈ മാസം 5ന്

ldf-cpim

കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ വിവേചനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രക്ഷോഭം ഈ മാസം 5ന് നടക്കും. സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലെ പ്രതിഷേധം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിന് മുന്നിലെ പ്രതിഷേധം എൽഡിഎഫ് നേതാക്കൾ ഉദ്ഘാടനം ചെയ്യും.

Also read: പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സും കുറ്റം ചെയ്തിട്ടില്ല; കരുവന്നൂര്‍ കേസില്‍ ഇഡിക്കെതിരെ ഹൈക്കോടതി

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും.ഡിസംബര്‍ 5ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ്‌ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നിലും, ജില്ലകളില്‍ കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍ക്ക്‌ മുന്നിലുമാണ്‌ സമരം സംഘടിപ്പിക്കുന്നത്‌.

Also read: സംസ്ഥനത്ത് മഴ ശക്തം; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട്

രാജ്‌ഭവന് മുന്നിൽ നടക്കുന്ന പ്രക്ഷോഭം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യും. കൊല്ലത്ത്‌ ടി.പി രാമകൃഷ്‌ണന്‍, പത്തനംതിട്ടയിൽ മാത്യു ടി തോമസ്‌, ആലപ്പുഴ പി.കെ ശ്രീമതി‍, കോട്ടയം ഡോ. എന്‍ ജയരാജ്‌, ഇടുക്കി അഡ്വ. കെ പ്രകാശ്‌ ബാബു, എറണാകുളം പി.സി ചാക്കോ, തൃശ്ശൂര്‍ കെ.പി രാജേന്ദ്രന്‍, പാലക്കാട്‌ എ വിജയരാഘവന്‍, മലപ്പുറം എളമരം കരീം, കോഴിക്കോട്‌ ശ്രേയാംസ്‌കുമാര്‍, വയനാട്‌ അഹമ്മദ്‌ ദേവര്‍കോവില്‍, കണ്ണൂര്‍ ഇ.പി ജയരാജന്‍, കാസര്‍ഗോഡ്‌ ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സമരം ഉദ്‌ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here