കേന്ദ്ര ഓർഡിനൻസ്; ആം ആദ്മിയുടെ പോരാട്ടത്തിന് സിപിഐഎം പിന്തുണ

ദില്ലി സർക്കാരിന്റെ അധികാരം കവർന്നെടുക്കുന്ന കേന്ദ്രസർക്കാരായി ഓർഡിനൻസിനെ രാജ്യസഭയിൽ എതിർക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ പോരാട്ടത്തിന് പിന്തുണ നൽകുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആം ആദ്മി എംപിമാരായ സഞ്ജയ് സിംഗ് രാഘവ് ഛദയും വിദ്യാഭ്യാസ മന്ത്രി അതീഷി മർലേനയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ദില്ലി സർക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്ന കേന്ദ്ര ഓർഡിനൻസിനെ രാജ്യസഭയിൽ എതിർക്കുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടിയിരുന്നു.ഇതിൻ്റെ ഭാഗമായാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ദില്ലിയിലെ എകെജി ഭവനിൽ കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ച നടത്തിയത്.ഈ പോരാട്ടത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും രാജ്യസഭയിൽ ഓർഡിനൻസിനെ എതിർക്കുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ഷീല ദീക്ഷിതിന്റെ കൈവശം ഉണ്ടായിരുന്ന അധികാരമാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ കവർന്നെടുത്ത്. എട്ട് വർഷത്തെ പോരാട്ടത്തിന് ശേഷമാണ് സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായതെന്നും കെജ്‌രിവാൾ പറഞ്ഞു.

അധികാരം കവരാൻ മാത്രം അല്ല ജനങ്ങളെ അപമാനിക്കാൻ കൂടി ആണ് ഓർഡിനൻസിലൂടെ കേന്ദ്രം നടപ്പിലാക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു .ഓർഡിനൻസിനെതിരെ ദില്ലി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും കെജ്‌രിവാൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News