രാജ്യത്ത് പണപ്പെരുപ്പം കുത്തനെയുയര്‍ന്നതായി കേന്ദ്ര സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ട്

രാജ്യത്ത് പണപ്പെരുപ്പം കുത്തനെയുയര്‍ന്നതായി കേന്ദ്ര സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ട്. ജൂണില്‍ പണപ്പെരുപ്പം 5.8 ശതമായി വര്‍ധിച്ചു. തുടര്‍ച്ചയായ എട്ടാം മാസവും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം എട്ടു ശതമാനത്തിന് മുകളിലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. അതേ സമയം രാജ്യത്ത് വിലക്കയറ്റം കുത്തനെയുയര്‍ന്നിട്ടും മൗനത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

Also read:ജമ്മു കശ്മീരില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; വിജ്ഞാപനം ഇറക്കി കേന്ദ്രസർക്കാർ

കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്ത് പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതായി വ്യക്തമാകുന്നത്. ജൂണ്‍ മാസത്തില്‍ പണപ്പെരുപ്പം 5.08 ശതമാനമായാണ് വര്‍ധിച്ചത്. ഇത് നാല് മാസത്തെ ഉയര്‍ന്ന നിരക്കാണ്. മേയില്‍ ഇത് 4.7 ഉം ഏപ്രില്‍ മാസത്തില്‍ 4.83 ശതമാനവുമായിരുന്നു.

ഇതേതുടര്‍ന്ന് വിലക്കയറ്റം 9.4 ശതമാനമായി വര്‍ദ്ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര പുറത്തുവിട്ട കണക്കില്‍ തുടര്‍ച്ചയായ എട്ടാം മാസവും ഭക്ഷ്യോല്‍പ്പന്ന വിലക്കയറ്റം എട്ടു ശതമാനത്തിന് മുകളിലാണ്. മേയ്മാസത്തില്‍ 8.7 ശതമാനമായിരുന്നത് ജൂണില്‍ 9.36 ശതമാനമായി. ഒരു മാസത്തിനുള്ളില്‍ 0.67 ശതമാനം വര്‍ധിച്ചു. പച്ചക്കറി വിലക്കയറ്റo കുത്തനെയുയര്‍ന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റി.

Also read:തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു

മേയില്‍ 27.33 ശതമാനമായിരുന്ന പച്ചക്കറി വിലക്കയറ്റ നിരക്ക് കഴിഞ്ഞ മാസം 29.32 ശതമാനമായി. പയര്‍ വര്‍ഗങ്ങളുടെ നിരക്കും ക്രമാതീതമായി വര്‍ധിച്ചു. മിന്‍ മാംസo എന്നിവയ്ക് 5.39 ഉം മുട്ടക്ക് 3.99 ഉം പഴവര്‍ഗങ്ങള്‍ക്ക് 7.15 ശതമാനവുമാണ് വിലക്കയറ്റ മുണ്ടായത്. ഭക്ഷ്യോല്‍പന്ന വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ അടുത്തൊന്നും പലിശ നിരക്ക് കുറയ്ക്കില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News