സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (സിടിഇടി) പരീക്ഷാതീയതി മാറ്റിവെച്ചു. ഡിസംബര്‍ 15 ആണ് പുതുക്കിയ പരീക്ഷ തീയതി. നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16.
പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം? സിടിഇടിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക- https://ctet.nic.in തുടര്‍ന്ന് അപ്ലൈ ഓണ്‍ലൈന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം രജിസ്ട്രേഷന്‍ നമ്പര്‍ കുറിച്ച് വെയ്ക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here