ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്ര സംഘം വെള്ളിയാഴ്ച വയനാട്ടിൽ

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച വയനാട്ടിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. ഓയില്‍ സീഡ് ഹൈദരബാദ് ഡയറക്ടര്‍ ഡോ. കെ പൊന്നുസ്വാമി, ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യാ ഡെപ്യൂട്ടി ഡയറക്ടര്‍ വി അമ്പിളി, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ബിടി ശ്രീധര, ധനകാര്യ വകുപ്പിന് കീഴിലുള്ള എക്സ്പെന്റീച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രിയ മാലിക്, സിഡബ്ല്യൂസി ഡയറക്ടര്‍ കെവി പ്രസാദ്, ഊര്‍ജ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍കെ തിവാരി, ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമാവതര്‍ മീണ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.

Also Read; ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക വയനാടിന്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തമിഴ് ബാലിക

റവന്യു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്, കെഎസ്ഡിഎംഎ കോര്‍ഡിനേറ്റിങ്ങ് ഓഫീസര്‍ എസ് അജ്മല്‍, നാഷണല്‍ റിമോട്ട് സെന്‍സിങ്ങ് സെന്ററിലെ ജിയോ ഹസാര്‍ഡ് സയിന്റിസ്റ്റ് ഡോ. തപസ് മര്‍ത്ത എന്നിവര്‍ സംഘത്തെ അനുഗമിക്കും. രാവിലെ 10ന് കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍ മൈതാനത്ത് ഹെലിപാഡിലിറങ്ങും. തുടര്‍ന്ന് സംഘം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വൈകീട്ട് 3.30 ന് എസ്കെഎംജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സംഘം നാല് മണിയോടെ ജില്ലയില്‍ നിന്നുംമടങ്ങും.

Also Read; ദുരന്തത്തിൽ കൈത്താങ്ങായ സൈന്യത്തിന് വയനാടിന്റെ ബിഗ് സല്യൂട്ട്; ദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുകയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News