ഫെബ്രുവരി 16ന്‌ വ്യാവസായിക പണിമുടക്ക്‌ പ്രഖ്യാപിച്ച്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

ഗ്രാമീണബന്ദിന്‌ ഐക്യദാർഢ്യവുമായി വ്യാവസായിക പണിമുടക്ക്‌ പ്രഖ്യാപിച്ച്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ. മോദി സർക്കാരിന്റെ കർഷക, തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെയാണ് സംയുക്ത കിസാൻ മോർച്ച ഫെബ്രുവരി 16നാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ച്ത്.

കിസാൻ മോർച്ചയും ജോയിന്റ്‌ പ്ലാറ്റ്‌ഫോം ഫോർ ട്രേഡ്‌ യൂണിയനും നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ പ്രഖ്യാപനം. ഫെബ്രുവരി 16ന്‌ രാജ്യമാകെ ട്രെയിൻ, റോഡ്‌ ഗതാഗതം തടയൽ, ജയിൽ നിറയ്ക്കൽ, കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ പിക്കറ്റിങ്‌ തുടങ്ങി വിവിധ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും. റിപ്പബ്ലിക്ക്‌ ദിനത്തിൽ എസ്‌കെഎം പ്രഖ്യാപിച്ച ട്രാക്‌ടർ പരേഡിനും ട്രേഡ്‌ യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചു.

ALSO READ: കൂട്ടപ്പിരിച്ചുവിടലുമായി ഗൂഗിള്‍; നൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു

മോദി സർക്കാരിന്റെ ഗ്യാരന്റികൾ അദാനിയുടെയും അംബാനിയുടെയും സമ്പത്ത്‌ വർധിപ്പിക്കാൻമാത്രം ഉപകരിക്കുന്നതാണ്‌. മതത്തെ രാഷ്ട്രീയ ആയുധമാക്കി അധികാരത്തിൽ തുടരാനാണ്‌ മോദി സർക്കാരിന്റെ വ്യാമോഹം. കാർഷിക പ്രതിസന്ധിക്കും തൊഴിലില്ലായ്‌മയ്ക്കും കാരണമാകുന്ന മോദിസർക്കാർ നയങ്ങൾക്ക്‌ എതിരെ വൻപ്രക്ഷോഭങ്ങൾ ഉയരുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ALSO READ: കെ സ്മാർട്ട്; സംശയങ്ങൾക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്

സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ, എച്ച്‌എംഎസ്‌ ജനറൽ സെക്രട്ടറി ഹർഭജൻ സിദ്ധു, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്‌കൗർ, ഐഎൻടിയുസി വൈസ്‌ പ്രസിഡന്റ്‌ അശോക്‌സിങ്ങ്‌, അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂകൃഷ്‌ണൻ, എഐകെകെഎംഎസ്‌ പ്രസിഡന്റ്‌ സത്യവാൻ, പ്രേംസിങ്ങ്‌ ഗെഹ്‌ലാവത്‌, ഡോ. സുനിലം തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News