സംസ്ഥാനത്ത് ഇന്നു രാത്രി മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്, 7 ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു

weather_map

സംസ്ഥാനത്ത് ഇന്നു രാത്രി മുതൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.  7 ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി തൃശ്ശൂർ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായും, മ്യാൻമറിന് മുകളിലായും ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്.

ALSO READ: ‘ആളുകളുടെ മനസ്സിൽ ഉള്ള മഹദ് വ്യക്തിയെ വെറും നാലോ അഞ്ചോ ക്ലൂ കൊണ്ട് കണ്ടുപിടിക്കുന്ന അറിവിൻ്റെ ജാലവിദ്യ, പുതിയ അശ്വമേധത്തിനായി കാത്തിരിക്കുന്നു…’: അശ്വമേധത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഡോ. ആർഷ എം ദേവ്

രണ്ട് ചക്രവാതചുഴി രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. അടുത്ത ഏഴു ദിവസം വരെ മഴ തുടരാനാണ് സാധ്യത. അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News