സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം അനുവദിച്ച് കേന്ദ്രം

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം അനുവദിച്ച് കേന്ദ്രം. ഇതുപ്രകാരം കേരളത്തിന് 2.277 കോടി രൂപ ലഭിക്കും. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര ധന മന്ത്രാലയം അറിയിച്ചു.

ജൂണ്‍മാസം നല്‍കേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുന്‍കൂറായി നല്‍കി കൊണ്ടാണ് നടപ്പ് സാമ്പത്തികവര്‍ഷത്തിലെ മൂന്നാംഗഡുവായ 1.18 ലക്ഷം കോടി രൂപ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.സാധാരണ പ്രതിമാസ വിഹിതം 59,140 കോടി രൂപയാണ്. ഇതോടെ കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. നികുതി വിഹിതം ഉടന്‍ അനുവദിക്കണമെന്ന് കേരളം പലതവണയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.തമിഴ്നാടിന് 4,825 കോടിയും തെലങ്കാനയ്ക്ക് 2,486 കോടിയും ഗുജറാത്തിന് 4,114 കോടിയും കര്‍ണാടകയ്ക്ക്4,314 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന നികുതി വിഹിതം.എല്ലാ വര്‍ഷവും 14 തുല്യ ഗഡുക്കളായാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം കൈമാറുന്നത്.

Also Read: ജിഎസ്ടി സൂപ്രണ്ടിനെ കുടുക്കിയത് സിനിമാ താരം സിബി തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം; കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് പിടികൂടുന്നത് ചരിത്രത്തിലാദ്യം

സാധാരണഗതിയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ് രണ്ടു ഗഡുക്കള്‍ ഒരുമിച്ച് അനുവദിക്കാറ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ഇത്തരത്തില്‍ ഗഡുക്കള്‍ മുന്‍കൂറായി നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍, മുന്‍ഗണനാ പദ്ധതികള്‍ തുടങ്ങിയവയ്ക്ക് ഈ പണം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളുടെ ഭാഗമായി കൂടിയാണ് രണ്ട് ഗഡുക്കള്‍ ഒരുമിച്ച് നല്‍കിക്കൊണ്ടുള്ള നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News