കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടില്ലെന്ന് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടില്ലെന്ന് കേന്ദ്രം. സുപ്രീം കോടതിയിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സാമ്പത്തിക പ്രതിസന്ധി കേരളത്തിന്‍റെ വീഴ്ചയെന്ന് പരാമർശിച്ചിരിക്കുന്നത്.

Also read:‘ഉത്സവ സീസണിൽ അരിവില കൂടുന്നത് തടയേണ്ടതുണ്ട്’: മന്ത്രി ജി ആർ അനിൽ

കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം പരസ്യമായ പ്രതിഷേധത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ധനകാര്യ കമ്മീഷനുകള്‍ ശുപാര്‍ശ ചെയ്തതിനേക്കാള്‍ തുക കേരളത്തിന് നല്‍കിയെന്നും അര്‍ഹതപ്പെട്ട കേന്ദ്ര നികുതി, ധന കമ്മി ഗ്രാന്റുകള്‍, കേന്ദ്ര പദ്ധതികളുടെ പണം എന്നിവ കൈമാറിയിട്ടുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വാദം. കേരളത്തിന്റെ സാമ്പത്തിക ക്ലേശത്തിന് കാരണം ധനമാനേജ് മെന്റിലെ പിടിപ്പ് കേട് കടം എടുക്കുന്ന പണം ശമ്പളം പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം ചെലവഴിക്കുന്നുവെന്നും കേന്ദ്രം കുറ്റപ്പെടുത്തി.

ഉയര്‍ന്ന കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. 2018 -20 19-ല്‍ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 31 ശതമാനത്തിലധികമായിരുന്നു കടം. 2021 – 2022 ആയപ്പോള്‍ ഈ തുക 39 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരി 29.8 ശതമാനം മാത്രമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കിഫ്ബി, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്നിവയ്ക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത കുറിപ്പില്‍ പറയുന്നു. എന്നാല്‍ കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കിയാണ് കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചത്. സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവും കേരളം ചോദ്യം ചെയ്തിരുന്നു. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്നല്ല അര്‍ഹതപ്പെട്ട കടം ലഭിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News