ദില്ലിയിലെ ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലം മാറ്റത്തിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം; ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ദില്ലിയിലെ ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലം മാറ്റത്തിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ല് ഉടനെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ബില്ലെന്ന് എഎപി വിമര്‍ശിച്ചു.

Also Read- അമ്മയ്ക്കരികിൽ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ കടിച്ചെടുത്ത് കാട്ടുപൂച്ച; വീടിന് മുകളിൽ നിന്ന് താഴേക്ക് ഇട്ടു, ദാരുണാന്ത്യം

ദില്ലി സര്‍ക്കാറിന് അനുകൂലമായ സുപ്രിംകോടതിവിധി മറികടക്കാനാണ് ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ കൂടി ഉള്‍പ്പെട്ട സമിതിക്ക് ഉദ്യോഗസ്ഥരുടെ നിയമനാധികാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. സഭയില്‍ ബില്ലെത്തുമ്പോള്‍ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കണ്ടിരുന്നു. ഒപ്പം നില്‍ക്കാമെന്ന് പ്രതിപക്ഷ ചേരിയിലെ എല്ലാ പാര്‍ട്ടികളും അരവിന്ദ് കേജ്രിവാളിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Also Read- മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിപക്ഷ എംപിമാര്‍ക്ക് കത്തയച്ച് അമിത് ഷാ

ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒന്നിച്ചുനിന്നാല്‍ രാജ്യ സഭയില്‍ പാസാക്കിയെടുക്കാന്‍ ബി.ജെ.പിക്ക് സാധിക്കില്ല. പ്രതിപക്ഷ നിലയില്‍ വിള്ളല്‍ ഉണ്ടാക്കി ഓര്‍ഡിനന്‍സില്‍ പകരമുള്ള പാസാക്കിയെടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News