ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആലോചന; നീക്കവുമായി കേന്ദ്രം

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയതായി റിപ്പോര്‍ട്ട്.

ALSO READ:  ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് അപകടം; രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രി പദവിയിലിക്കെ ഒരു വ്യക്തി രാജ്യത്ത് അറസ്റ്റിലാകുന്നത്. ഇത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാരണമാകുമെന്നാണ് ഉപദേശം. ഇതോടെ ദില്ലിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്.ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയേക്കും.

ALSO READ:  കൊഹ്‌ലിയെ കാണാൻ ഓടിയെത്തിയ ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

ഇന്ന് കെജ്‌രിവാളിന്റെ ഇഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് റോസ് അവന്യു കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും. അതേസമയം കോടതിയില്‍ ഇന്ന് വന്‍ വെളിപ്പെടുത്തല്‍ കെജ്‌രിവാള്‍ നടത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ALSO READ: രാജ്യം മറക്കില്ല, ധീരനായ പത്രപ്രവർത്തകന്റെ ആ വാക്ക്; സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാംമത് ഓർമദിനം

അതിനിടയില്‍ കെജ്‌രിവാളിന്റെഅറസ്റ്റില്‍ നിലപാട് ആവര്‍ത്തിച്ച് അമേരിക്ക രംഗത്തെത്തി. നിയമ നടപടികള്‍ സുതാര്യവും നിഷ്പക്ഷവും സമയബന്ധിതവുമാകണമെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസിന്റെ പരാതിയെക്കുറിച്ചും അറിയാമെന്ന് യുഎസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News