കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ടതുപോലും കേരളത്തിന് ലഭ്യമായില്ല: മുഖ്യമന്ത്രി

പ്രളയ പാക്കേജിനപ്പുറം അർഹതപ്പെട്ടത് പോലും കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി. നികുതി വിഹിതത്തിൽ പോലും കേന്ദ്രത്തിന് സുതാര്യതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെയും സദസ് ആദരിച്ചു.

Also Read: നവകേരള സദസിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ച പ്രതി അറസ്റ്റില്‍, ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ- പത്തനംതിട്ട ജില്ലകളുടെ അതിരു കാക്കുന്ന നിയമസഭ മണ്ഡലമാണ് ചെങ്ങന്നൂർ. മുഖ്യമന്ത്രിയും മന്ത്രിമാരടങ്ങുന്ന സംഘത്തെയും കാണാൻ ചെങ്ങന്നൂർ മണ്ഡലത്തിലെ നവകേരള സദസിനായി പ്രത്യേകം തയ്യാറാക്കിയ ക്രിസ്ത്യൻ കോളേജിലെ മൈതാന വേദിയിലേക്ക് ജനം ഒഴുകിയെത്തി. നാട് നൽകിയ സ്നേനേഹാദരവിനെ പ്രശംസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിൻ്റെ തുടക്കം. പ്രളയ ദുരിതം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ചെങ്ങന്നൂർ. നിലവിൽ പ്രളയ പാക്കേജിനപ്പുറം അർഹതപ്പെട്ടതു പോലും കേന്ദ്രത്തിൽ നിന്ന് ഈ ഘട്ടത്തിൽ ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം; ആര്‍ഷോയേയും അനുശ്രീയേയുമുള്‍പ്പെടെ അറസ്റ്റ് ചെയ്തുനീക്കി

ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച കുടുംബങ്ങൾക്ക് വേദിയിൽ വച്ച് മുഖ്യമന്ത്രി വീടിൻ്റെ താക്കോൽ കൈമാറി. സ്ഥലം എംഎൽഎയും മന്ത്രിയുമായ സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News