കേന്ദ്രത്തിന് കേരളത്തിനോട് വിവേചനം; ബിജെപി ഇതര സര്‍ക്കാരുകളോട് കടുത്ത അവഗണന: ടി എന്‍ പ്രതാപന്‍ എംപി

കേന്ദ്രം കേരളത്തിനോട് വിവേചനം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം പി ടി എന്‍ പ്രതാപന്‍. ഒരു ടൂറിസം പദ്ധതി പോലും സംസ്ഥാനത്തിന് നല്‍കുന്നില്ലെന്നും ബിജെപി ഇതര സര്‍ക്കാരുകളോട് കേന്ദ്രത്തിന് കടുത്ത അവഗണനയാണെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

ഒരു ടൂറിസം പദ്ധതി പോലും കേന്ദ്രം കേരളത്തിന് നല്‍കുന്നില്ല. പകരം പദ്ധതികളെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രം നല്‍കുന്നുവെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. കായിക രംഗത്തും കേരളത്തിന് കേന്ദ്ര വിഹിതം നല്‍കുന്നില്ലെന്നും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ആവശ്യപെട്ടിട്ടും കേന്ദ്രം അത് നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Also Read : കേന്ദ്ര സര്‍ക്കാരിനെതിരായ ടി എന്‍ പ്രതാപന്റെ അടിയന്തിര പ്രമേയം നല്ല നീക്കമെന്ന് മുഖ്യമന്ത്രി

കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംപി ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാത്ത യുഡിഎഫ് എംപിമാരുടെ നടപടിയില്‍ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് ടി എന്‍ പ്രതാപന്റെ നീക്കം. ഇന്ത്യ മുന്നണിയുടെ ധാരണയ്ക്ക് വിരുദ്ധമായി ഇന്നലെ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ കെ സുധാകരന്റെ നിക്കത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ന്നിരിക്കുകയാണെന്നും കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ടി എന്‍ ്പ്രതാപന്‍ ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം ഇന്ത്യ മുന്നണിയുടെ ധാരണക്ക് വിരുദ്ധമായി കേന്ദ്ര സര്‍്കകാരിനെതിരെ ചോദ്യം ഉന്നയിക്കാതെ കേരളത്തെ വിമര്‍ശിക്ക്ാന്‍ അടിയന്ത്ര പ്രമേയ നോട്ടീസ് നല്‍കിയ കെ സുധാകരന്റെയും മറ്റ് കോണ്‍ഗ്രസ് എംപിമാരുടെയും നടപടിയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ടി എന്‍ പ്രതാപന്റെ നീക്കം. സംസ്ഥാനത്തിന്റഎ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറാകാത്ത യു ഡി എഫ് എംപിമാരുടെ നിലപാടില്‍ കേരളത്തിലും വലിയ പിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ടി എന്‍ പ്രതപന്‍ അടിയന്തര പ്രമേയനോട്ടീസ് നല്‍കിയത്. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം പോലും തടസ്സപ്പെടും വിധം രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലാണ് കേരളം ഇപ്പോഴുളളത്. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ല. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാങ്ങളോട്, പ്രത്യേകിച്ച് ബിജെപിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് തുടരുന്നത് കടുത്ത അവഗണനയും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത അനീതിയുമാണെന്നും ടി എന്‍ പ്രതാപന്റെ അടിയന്തര പ്രമേയ നോട്ടീസി പറയുന്നു.

Also Read : കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക വയനാട്ടിലെ കര്‍ഷകരെ ദ്രോഹിക്കുന്നു; അതില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ല: ഇ പി ജയരാജന്‍

നേരത്തേ, 2018 പ്രളയ കാലത്ത് സംസ്ഥാനത്തിന് മതിയായ ഫണ്ട് നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ വിദേശ ധനസഹായങ്ങള്‍ മുടക്കുക കൂടി ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബില്‍ നല്‍കിയ സാഹചര്യം വരെ ഉണ്ടായി. രാഷ്ട്രീയം നോക്കി സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്യുന്ന നടപടി തുടരുന്നത് ശരിയല്ലെന്നും ബിജെപിക്ക് കേരളത്തില്‍ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലര്‍ത്തുന്നത് സങ്കടകരമാണെന്നും നോട്ടീസില്‍ പറയുന്നു. ടി എന്‍ പ്രതാപന്‍ ഇത്തരത്തില്‍ അടിയന്തര പ്രമേയം നല്‍കുമ്പോള്‍ വരും ദിവസങ്ങളില്‍ മറ്റ് യുഡിഎഫ് എംപിമാരും കേരളത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നോട്ടീസ് നല്‍കാന്‍ നിര്‍ബന്ധിതരാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News