സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിന്റെ ഇരട്ടതാപ്പ് പുറത്ത്; ജോണ്‍ ബ്രിട്ടാസ് എംപിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തം

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിന്റെ ഇരട്ടതാപ്പ് പുറത്തു. ധനകാര്യ കമ്മീഷന്റെ വ്യക്തമായ ശുപാര്‍ശ ഇല്ലാതെയാണ് കേന്ദ്ര നടപടി. ജോണ്‍ ബ്രിട്ടാസ് എംപിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കഴിയാത്തതില്‍ ധനകാര്യ കമ്മീഷന്റെ പൊതു മാനദണ്ഡം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബധകമെന്നായിരുന്നു ധനകര്യ മന്ത്രാലയം പറഞ്ഞത്.അതോടൊപ്പം കിഫ്ബിയെ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പൊതുക
ടത്തിലുമാണ് കേന്ദ്രസര്‍ക്കാര്‍ ചേര്‍ക്കുന്നത്. എന്നാല്‍ 15-ാം ധനകാര്യ കമ്മീഷന്റെ വ്യക്തമായ ശുപാര്‍ശയില്ലാതെയാണ് കിഫ്ബിയും കേരള സാമൂഹികസുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡും സ്വരൂപിച്ച തുകകള്‍ കേരള ഗവണ്‍മെന്റിന്റെ കടമായി കണ്ട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ അന്യായമായ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്.

Also Read: നാടിന്റെ നന്മ ആഗ്രഹിച്ച ജനങ്ങളാണ് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചത്; മുഖ്യമന്ത്രി

കേരളത്തിന്റെ കടമെടുപ്പ് പരിധി നിര്‍ണയവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ഇക്കാര്യം വ്യക്തമാക്കുന്നത്. 15ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ബജറ്റിന് പുറത്തുള്ള കടമെടുപ്പ്് സംബന്ധിച്ച് കര്‍ശനമായ അച്ചടക്കം പാലിക്കണം എന്ന് പൊതുസ്വഭാവത്തിലുള്ള ശുപാര്‍ശയുണ്ടെന്ന് മാത്രമാണ് കേന്ദ്രം മറുപടി നല്കിയത്. അതേ സമയം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബജറ്റിന് പുറത്ത് എടുക്കുന്ന വായ്പകള്‍ കേന്ദ്രത്തിന്റെ കടമായി കണക്കാക്കുകയോ കേന്ദ്രകടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല. ധനകാര്യ കമ്മീഷന്റെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരോടുള്ള പൊതുസ്വഭാവത്തിലുള്ള ശുപാര്‍ശ വളച്ചൊടിച്ചാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാത്രം കടമെടുപ്പ് പരിധിയില്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നതെന്നും ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News