‘വിഴിഞ്ഞം കേന്ദ്രഫണ്ടിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വിവേചനം’: മന്ത്രി വി എൻ വാസവൻ

vn-vasavan

വിഴിഞ്ഞം കേന്ദ്രഫണ്ടിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വിവേചനമെന്ന് മന്ത്രി വി എൻ വാസവൻ. തുത്തുക്കുടിക്ക് നൽകുന്ന സഹായം വിഴിഞ്ഞത്തിന് ലഭിക്കുന്നില്ല. 817 കോടിക്ക് പകരം 12000 കോടി തിരിച്ചടക്കേണ്ടിവരുന്നു എന്നും മന്ത്രി പറഞ്ഞു. ക്യാബിനറ്റ് കൂടി തുടർനടപടികൾ ആലോചിക്കുമെന്നും വിഴിഞ്ഞത്തിൻ്റെ കമ്മിഷനിങിനെ ഒരു തരത്തിലും ബാധിക്കില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യ ഘട്ടകംപ്ലീഷൻ സർട്ടിഫിക്ക് നാളെ കൊടുക്കും എന്നും മന്ത്രി അറിയിച്ചു.

അതേസമയം, വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം പ്രവർത്തനക്ഷമമായി. തുറമുഖത്തിന്‍റെ ഓപ്പറേഷണൽ ഘട്ടത്തിന് ഇന്ന് തുടക്കമായി. നാളെ പ്രൊവിഷണൽ കംപ്ളീഷൻ സർട്ടിഫിക്കറ്റ് കൈമാറും.

Also read: ‘ശിശുക്ഷേമ സമിതിയിൽ കുട്ടിയെ ആയമാർ മുറിവേൽപ്പിച്ച സംഭവം; ഒരാഴ്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും പിരിച്ചു വിട്ടു’; ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി

കേരളത്തിന്‍റെ സ്വപ്നം അതിന്‍റെ പ്രവർത്തി പഥത്തിൽ മി‍ഴി തുറക്കുകയാണ്. ക‍ഴിഞ്ഞ ആ‍ഴ്ചയിലാണ് വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ അനുബന്ധ കരാർ ഒപ്പിട്ടത്. അതിന് പിന്നാലെയാണ് ഓപ്പറേഷണൽ ഘട്ടത്തിന് ഇന്ന് തുടക്കമായത്.

മന്ത്രി വി എൻ വാസവന്‍റെ മേൽനോട്ടത്തിലാണ് പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുന്നത്. VISL, AVPPL, IIT മദ്രാസ് എന്നീ ഏജൻസികൾ സംയുക്തമായി കരാർ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചു. പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നാളെ കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration