ശൈശവ വിവാഹ നിരോധനത്തിനായി എന്ത് ചെയ്തു ? കേന്ദ്രത്തിനോട് ചോദ്യവുമായി സുപ്രീംകോടതി

ശൈശവ വിവാഹം നിരോധിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന്
അറിയിക്കണമമെന്ന് സുപ്രീകോടതി കേന്ദ്ര സര്‍കത്കാരിനോട് ചോദിച്ചു. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമുള്ള നിരോധന ഉദ്യോഗസ്ഥരെ പലയിടങ്ങളിലും നിയമിക്കുന്നില്ലെന്ന പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ശൈശവ വിവാഹത്തിന്റെ ഇപ്പോഴത്തെ സ്വഭാവവും വ്യാപ്തിയും ഉള്‍പ്പെടുന്ന വിശദവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന് കോടതി. ഹര്‍ജിയില്‍ പറയുന്നത് പ്രകാരം ജില്ലയിലെ ബ്ലോക്ക് ഡവലപ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്‍കുന്നുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു..
..
ശൈശവ വിവാഹം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ഒരു സംസ്ഥാനങ്ങളും ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടില്ലെന്നും ചില സംസ്ഥാനങ്ങളില്‍ ജില്ലയിലെ ബ്ലോക്ക് ഡവലപ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്‍കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

സൊസൈറ്റി ഫോര്‍ എന്‍ലൈറ്റ്മെന്റ് ആന്‍ഡ് വൊളണ്ടറി ആക്ഷന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ പി.എസ്.നരസിംഹയും ജെ.ബി. പര്‍ദിവാലയും 2006ലെ നിയമം നടപ്പിലാക്കാന്‍ ഇതുവരെ രൂപീകരിച്ച നയങ്ങളെന്തൊക്കെയാണെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേസ് അടുത്ത ജൂലൈയില്‍ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

അതേസമയം എല്ലാ സമുദായങ്ങളിലെയും സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News