വരുന്ന അഞ്ചുവര്‍ഷത്തിനിടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ 25 എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. വി കെ സിംഗ് ലോക്‌സഭയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, ടിഎന്‍ പ്രതാപന്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംയുക്തമായി ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: കേരളത്തിലെ വികനസനത്തിനൊപ്പം നില്‍ക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ല: മുഖ്യമന്ത്രി
കോഴിക്കോട് എയര്‍പോര്‍ട്ടിന് പുറമേ ഭുവനേശ്വര്‍, വാരണാസി, അമൃത്സര്‍, ട്രിച്ചി, ഇന്‍ഡോര്‍, റായ്പൂര്‍,കോയമ്പത്തൂര്‍, നാഗ്പൂര്‍, പട്‌ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പൂര്‍,ഡെറാഡൂണ്‍ രാജമുന്ദ്രി തുടങ്ങിയവ അഞ്ചുവര്‍ഷംകൊണ്ട് സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here