ദില്ലിയിലെ ജവഹർ ലാൽ നെഹ്റുവിൻ്റെ പേരിലുളള മ്യൂസിയം ഇനി ‘പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്ന് അറിയപ്പെടും. കേന്ദ്ര സർക്കാർ ആണ് നെഹ്‌റു മ്യൂസിയം പേര് മാറ്റി ‘പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്നാക്കിയത്. 77-ാമത് സ്വാതന്ത്ര്യ ദിനമായ ചൊവ്വാഴ്ചയാണ് സ്ഥാപനത്തിന്റെ പേര് മാറ്റിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്ന് മ്യൂസിയം ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു.
also read:കുട്ടിയെയും അമ്മയെയും ലിഫ്റ്റില്‍ വെച്ച് നായ ആക്രമിച്ചു; ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു
ജൂൺ പകുതിയോടെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി പേര് മാറ്റിയത്. സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നിരുന്നത്.
also read:‘നിങ്ങൾ ഒപ്പമുണ്ടെങ്കിൽ അസാധ്യമായത് ഒന്നുമില്ല’; ജെയ്‌ക് സി തോമസ്
പുതിയ പേരിൽ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടി ക്രമങ്ങൾ ആവശ്യമാണ്. പുനർനാമകരണം പ്രാബല്യത്തിൽ വരുന്നതിനുള്ള തീയതി ഓഗസ്റ്റ് 14 ആക്കാനാണ് എൻ എം എം എൽ അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here