സ്വവർഗവിവാഹം ‘നഗരകേന്ദ്രീകൃത വരേണ്യവർഗത്തിൻ്റെ കാഴ്ച്ചപ്പാട്’, എതിർസത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

സ്വവർഗവിവാഹ വിഷയത്തിൽ സുപ്രീംകോടതിയിൽ രണ്ടാം എതിർ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ചപ്പാടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

കേന്ദ്ര സർക്കാർ സമർപ്പിച്ച ആദ്യ സത്യവാങ്മൂലത്തിൽ സ്വവർഗ്ഗവിവാഹം ഇന്ത്യൻ സംസ്കാരത്തിനും കുടുംബവ്യവസ്ഥയ്ക്കും എതിരാണ് എന്നായിരുന്നു മറുപടി. നാളെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിഷയത്തിൽ വാദം കേൾക്കാനിരിക്കെയാണ് സർക്കാർ രണ്ടാം സത്യവാങ്മൂലം നൽകിയത്. സ്വവർഗവിവാഹം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ചപ്പാടെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. സാമൂഹിക സ്വീകാര്യതയ്ക്കുവേണ്ടിമാത്രം വ്യക്തികൾ പറയുന്നതാണ് ഇത്തരം കാര്യങ്ങളെന്നും ഇത്തരം ഹർജികൾ നിലനിൽക്കുമോ എന്ന് കോടതികൾ പരിശോധിക്കണമെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ മറുപടി നൽകി.

ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭകളാണെന്ന് കൂടി സർക്കാർ മറുപടിയിൽ കൂട്ടിച്ചേർത്തു. കോടതി ഇത്തരം കേസുകളിൽ വിധികൾ പുറപ്പെടുവിക്കുന്നത് പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നത് പോലെയാണ്. അതുകൊണ്ടുതന്നെ കോടതികൾ ഇതിൽനിന്ന് പിന്തിരിയണം. ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ രാജ്യത്തെ മതവിഭാഗങ്ങളെ കൂടി കണക്കിലെടുത്തേ മുന്നോട്ടുപോകാനാകൂ എന്നും കേന്ദ്രസർക്കാർ മറുപടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News