‘ഭരണഘടന സ്ഥാപനങ്ങളിൽ കേന്ദ്രത്തിന്റെ അനാവശ്യ കൈ കടത്തൽ ഉണ്ടാകുന്നു’: മുഖ്യമന്ത്രി

ഭരണഘടന സ്ഥാപനങ്ങളിൽ കേന്ദ്രത്തിന്റെ അനാവശ്യ കൈ കടത്തൽ ഉണ്ടാകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലക്ട്‌റൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ് ഇലക്ട്‌റൽ ബോണ്ട് വേണ്ടെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊല്ലത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read:‘സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക’, വിമർശനങ്ങൾക്ക് മറുപടി നൽകി പൃഥ്വിരാജ്

‘ഭാവി എന്താകുമെന്ന് ഉത്കണ്ഠ പെടുന്ന കോടാനുകോടി ജനങ്ങൾ ഇന്ത്യയിലുണ്ട്. ഇങ്ങനെ എത്രനാൾ എന്ന ചോദ്യം ജനങ്ങൾ ചോദിച്ചു തുടങ്ങി. നമ്മുടെ രാജ്യം ഇത്തരത്തിൽ ആയികൂടാ എന്ന ചിന്തയിലേക്ക് ഇന്ത്യയിലെ ജനങ്ങൾ എത്തി. രാജ്യത്തിന്റെ പ്രതേക സാഹചര്യം ഇത്തരത്തിൽ ഒരു പരിപാടിയിലേക്ക് നമ്മെ എത്തിച്ചു.

Also read:മതസൗഹാര്‍ദത്തെ പുച്ഛിച്ച സിദ്ദിഖിന്‍റെ പോസ്റ്റിന് മറുപടിയുമായി എഎ റഹീം ; ആ റോഡ് നന്നാക്കേണ്ടത് കോണ്‍ഗ്രസിന്‍റെ പഞ്ചായത്തെന്നും സോഷ്യല്‍ മീഡിയ

കെജ്‌രിവാളിന്റെ അറസ്റ്റ് രാജ്യമാകെ അപലപിക്കുന്ന അവസ്ഥ ഉണ്ടായി. സർക്കാരിന് എതിരെ നിലപാട് എടുക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ കേന്ദ്ര ഏജൻസികളെ വച്ച് ഇടപെടൽ നടത്തുന്നു. ഇത്തതരം നടപടികൾ ആദ്യത്തേതോ അവസാനത്തെതോ അല്ല. രാജ്യത്താകെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നു. സമ്പന്നരെ അതിസമ്പന്നരാക്കുകയും ദരിദ്രരെ അതിദരിദ്രരാക്കുകയും ചെയ്യുന്നു’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News