നിയമപരമായി കടമെടുക്കാനുള്ള നമ്മുടെ അവകാശത്തിന്മേലാണ് കേന്ദ്രം കത്തിവച്ചത്: കടകംപള്ളി സുരേന്ദ്രൻ

നിയമപരമായി കടമെടുക്കാനുള്ള നമ്മുടെ അവകാശത്തിന്മേലാണ് കേന്ദ്രം കത്തിവച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ. നിയമസഭാ സമ്മേളനത്തിൽ അടിയന്തര പ്രമേയചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നേരിട്ട് തന്നെ ശ്രമങ്ങൾ നടത്തി എന്ന വസ്തുത മറച്ചുവച്ചാണ് യുഡിഎഫ് അടിയന്തര പ്രമേയവുമായി വന്നതെന്നും അദ്ദേഹം വിമർശിച്ചു.

Also Read: ഗാന്ധി രക്തസാക്ഷി ദിനാചരണത്തിനിടെ കോണ്‍ഗ്രസ് ഓഫീസില്‍ തമ്മില്‍ത്തല്ല്; ഛായാചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു

ഇന്ത്യയിലെ സംസ്ഥാനം തന്നെയാണ് കേരളം. എന്തുകൊണ്ടാണ് നമുക്കെതിരെ കേന്ദ്രം സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളജനത ഒന്നടങ്കമാണ് അതിൻറെ ദുരിതം പേറേണ്ടി വരുന്നത്. ജി എസ് ടി യെ കുറിച്ച് പ്രതിപക്ഷം പറയുന്നത് അസംബന്ധമാണ്. സംസ്ഥാനത്ത് നികുതി പിരിവ് കൃത്യമായ രീതിയിൽ തന്നെയാണ് നടക്കുന്നത്. അതുകൊണ്ടാണല്ലോ നികുതി വരുമാനത്തിൽ വർദ്ധനവ് ഉണ്ടായത്. നട്ടാൽ കുരുക്കാത്ത നുണയാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കേന്ദ്രത്തിന്റേത് വിഭജനത്തിനുള്ള നീക്കം; പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനങ്ങളുടെ വിഹിതം 50 ശതമാനം ആക്കണം എന്നാവശ്യപ്പെട്ട മോദി ഇപ്പോൾ വിഹിതം വെട്ടിക്കുറയ്ക്കാൻ പിന്നിലൂടെ തന്ത്രങ്ങൾ മെനയുകയാണ്. കൂടാതെ പല ഉത്പന്നങ്ങൾക്ക് മേലും കേന്ദ്രസർക്കാർ തന്നെ അധിക നികുതി ഏർപ്പെടുത്തുകയാണ്. കേരളത്തിനർഹമായ 3500 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന് യാത്രയ ആവലാതിയുമില്ലെന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News