യശ്വസി ജയ്സ്വാളിന് സെഞ്ച്വറി; രാജസ്ഥാന് കൂറ്റൻ സ്കോർ

ഐപിഎൽ പതിനാറാം സീസണിൽ ഞായറാഴ്ച മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ യശ്വസി ജയ്സ്വാളിന് സെഞ്ച്വറി. 61 പത്തിൽ 124 റൺസാണ് ജയ്സ്വാൾ നേടിയത്. 203.28 ആണ് സ്ട്രൈക്ക് റേറ്റ്.16 ഫോറുകളും 8 സിക്സറുകളുമാണ് താരം അടിച്ചുകൂട്ടിയത്

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. അർഷാദ് ഖാൻ മൂന്നും പീയുഷ് ചൗള രണ്ടും വിക്കറ്റ് നേടി. റിലേ മെറിഡത്ത്, ജോഫ്ര ആർച്ചർ എന്നിവർ ഓരോ വിക്കറ്റുകളും മുംബൈയ്ക്ക് വേണ്ടി വീഴ്ത്തി.

ടോസ് നേടിയ രാജസ്ഥാൻ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് പകരം പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ ഉൾപ്പെടുത്തിയാണ് ഞായറാഴ്ച മുംബൈ രാജസ്ഥാൻ പോരാട്ടത്തിനിറങ്ങിയത്. മുംബൈ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. മുംബൈക്കായി ജോഫ്ര ആര്‍ച്ചറും അര്‍ഷാദ് ഖാനും തിരിച്ചെത്തിയപ്പോള്‍ ബെഹ്‌റെന്‍ഡോര്‍ഫും അര്‍ജുന്‍ തെന്‍ഡുല്‍ക്കറും ഇന്ന് മത്സരത്തിനിറങ്ങിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News