നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയതിന് ബെംഗളൂരു ആസ്ഥാനമായുള്ള എഐ സ്റ്റാര്‍ട്ടപ്പിന്റെ സിഇഒയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗിനുള്ളിലാക്കി മടങ്ങുന്നതിനിടെയാണ് യുവതി പിടിയിലായത്. 39കാരിയായ സൂചന സേതാണ് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ യുവതി ഹോട്ടല്‍ മുറി ചെക്കൗട്ട് ചെയ്ത ശേഷം റൂം വൃത്തിയാക്കുന്നതിനിടെ ജോലിക്കാരന്‍ രക്തക്കറ കണ്ടതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴഞ്ഞിത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നിന്ന് മകന്റെ മൃതദേഹം ബാഗില്‍ നിറച്ച് ക്യാബില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ സുചന സേത്തിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതിയായ യുവതി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്ന് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് യുവതി ഹോട്ടലില്‍ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലേക്ക് മടങ്ങാന്‍ ടാക്സി വേണമെന്ന് യുവതി ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞപ്പോള്‍ ഫ്ലൈറ്റ് ആയിരിക്കും സൗകര്യമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ടാക്സി വേണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചതോടെ ടാക്സി ഏര്‍പ്പാട് ചെയ്യുകയായിരുന്നെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.
Also Read : ബന്ധുക്കളായ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം; സംഭവം കർണാടകയിൽ
പൊലീസ് എത്തി ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മകന്‍ ഒപ്പം ഇല്ലാതെ ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ച് യുവതിയുമായി സംസാരിച്ചു. മകനെ കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മറുപടി. തുടര്‍ന്ന് അയാളുടെ വിലാസം ആവശ്യപ്പെട്ടപ്പോള്‍ യുവതി അത് നല്‍കുകയും ചെയ്തു.
യുവതി നല്‍കിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് വീണ്ടും ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ച്, പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ബാഗ് പരിശോധിച്ചപ്പോള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here